2009 നവംബർ 17, ചൊവ്വാഴ്ച

പാരീസിലേക്കു ഒരു സൗജന്യ യാത്ര


സൗജന്യമായി
പാരീസിൽ പോയി വരൂ
ഈഫ്ഫൽ ടവറിന്നു താഴെ വെള്ള പാന്റിട്ട്‌ നില്‍ക്കുന്നതാണ് ഭൂലോകജാലകം
http://photo.photojpl.com/tour/08toureiffel/08toureiffel.html

2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പട്ടാനും ബംഗാളിയും

തിരോന്തരം കാരന്‍ ജോലിയെ ജാലിയാക്കുമെങ്കില്‍
ജാലിയെ ജോലിയാക്കുന്നവരാണ് ബംഗാളികള്‍ ( നമ്മുടെ ബംഗാളികളും അതെ ബംഗ്ലാദേശികളും അതെ)
അവര്‍ക്ക് കല്കത്ത കൊല്‍കത്ത യാണു .
കഫീല്‍ (Sponsor) കൊഫീലാണ് .
ബലദിയ (Municipality) ബോല്‍ദിയ (പറഞ്ഞു)എന്നാണു!
ഒരിക്കല്‍ ദോഹയില്‍ ഒരു ബംഗാളി പട്ടാണിയുടെ ടാക്സി യില്‍ കയറി
എങ്ങോട്ടാണ് പോവേണ്ടതെന്ന ചോദ്യത്തിന്നു ബംഗാളിയുടെ മറുപടി ബോല്‍ദിയ എന്നായിരുന്നു
(അവന്നു ബലദിയ യിലേക്കാണ് പോവേണ്ടിയിരുന്നത്)
പട്ടാന്‍ : കിതര്‍ ?
ബംഗാളി : ബോല്‍ദിയ!
പട്ടാന്‍: കിതര്‍ ?
ബംഗാളി : ബോല്‍ദിയ!
പട്ടാന്‍:( അക്ഷമനായി) കിതര്‍ ?
ബംഗാളി:(ദേഷ്യത്തില്‍ ) ബോല്‍ദിയ!
പട്ടാന്‍ : തും ക്യാ ബോല്‍ദിയ ? ഗാന്ടു .. .....തും മേരാ ദിമാ കരാബ്‌ കര്നെകെലിയെ ആയ ബേംകി ചൂത്‌ ജാവോ....
ബംഗാളിയെ കഴുത്തില്‍ പിടിച്ചു വെളിയില്‍ തള്ളി പട്ടാന്‍ അവന്റെ പാട്ടിന്നു പോയി !

2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

നിന്റെ ഭാര്യ എന്റെ സാമാനം പിടിച്ചു..

ഓരോ നാട്ടുകാരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന
ചില വാക്കുകളുണ്ട് മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന
വാക്കാണ്‌ "ജസ്റ്റ്‌ "! അവസരത്തിലും അനവസരത്തിലും
എവിടെയും തിരുകി കയറ്റും " ജസ്റ്റ്‌' ( ജസ്റ്റ്‌ ഒരു വാക്ക് ).
തമിഴന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് " അപ്സെറ്റ്‌ " ( ചുമ്മാ അപ്സെറ്റ്‌ ആവാത് ).
മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അറബി വേര്‍ഡ്‌ "മാഫി " ( മാപ്പി മഹലൂം).
അതുപോലെ ഇറാനികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഹിന്ദി വാക്കാണ്‌ "പക്കട "
അറിയാമല്ലോ ? അവരുടെ ബിസിനെസ്സിന്നു ആവശ്യമുള്ള ഏതാനും ഹിന്ദി വാക്കുകള്‍ മാത്രമേ അവര്‍ക്ക് അറിയൂ
അതില്‍ കൂടുതല്‍ പഠിക്കാന്‍ അവര്‍ക്ക് താല്പര്യവുമില്ല !
ഇനിയാണ് കഥ :
ഖത്തര്‍ ലുള്ള ഒരു പ്രവാസി ഒരത്യാവശ്യ കാര്യത്തിന്നു ഭാര്യ യെ കൂടാതെ ഒരാഴ്ചത്തേക്ക്
നാട്ടില്‍ പോയി വന്നപ്പോള്‍ പലചരക്ക് കടക്കാരന്‍ ഇറാനി പറഞ്ഞത് കേട്ട് പാവം ഞെട്ടിപ്പോയി
"തും മുലൂക്‌ ജാനേ കാ ടൈം തുമാര ബീവി മേരാ സാമാന്‍ പകടാ "
"നീ നാട്ടിലായിരുന്നപ്പോള്‍ നിന്റെ ഭാര്യ എന്റെ സാമാനം പിടിച്ചു "

2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച

അനിവാര്യ ദുരന്തം

മുറുക്കി ക്കെട്ടിയ വീണ ക്കന്ബി യാണു ഞാന്‍
കനല്‍കട്ടക്കരികിലെ കരിമരുന്നാണ് ഞാന്‍ !
വിപ്ലവം നുരച്ചു പൊങ്ങുന്നു... സിരകളില്‍
സകലതും തല്ലിത്തകര്‍ക്കാനുള്ള വ്യഗ്രതയില്‍ !
..............................
പിന്നെ വിപ്ലവം മടുത്തു ആത്മീയ വാദിയായ്
ചെന്നണഞതോ കഞ്ചാവിന്‍ കയങ്ങളില്‍ !
കെട്ടിയോള്‍ പെറ്റിട്ട മക്കളെ പോറ്റുവാന്‍
കെട്ടി ഞാന്‍ വേഷം രാഷ്ട്രീയക്കാരന്റെ !
പേരില്‍ വിപ്ലവ മുല്ലൊരു പാര്‍ടിയുടെ (ല്ല = ളള)
ടിക്കറ്റ് കിട്ടീ....എനിക്കു പഞ്ചായത്ത് -
തെരെഞ്ഞെടുപ്പില്‍ !

മെമ്പറായി സ്ടാന്റിന്ഗ് കമ്മറ്റി ചെയര്‍മാനായി
ചെറിയൊരു മലക്കം മറിച്ചിലില്‍ പാര്‍ട്ടി മാറി
പഞ്ചായത്തുപ്രസിഡണ്ടായി ..
പാവപ്പെട്ടോര്‍കുള്ളകകൂസിന്നു..
വാങ്ങി ഞാന്‍ ആളോ ന്നിനയ്യായിരം .
വീടില്ലാതോര്‍കൊരു വീടിന്നു
വാങ്ങി ഞാന്‍ രൂപ പതിനയ്യായിരം ..

മുറുക്കി ക്കെട്ടിയ വീണ ക്കന്ബി യായ് ... വീണ്ടും
കനല്‍കട്ടക്കരികിലെ കരിമരുന്നായി ഞാന്‍ !

അര്‍ദ്ധ രാത്രി വരെ ബാറിന്റെ മൂലയില്‍
കുറ്റ ബോധം ശമിപ്പിച്ചു ഞാന്‍
താങ്ങി എടുത്തു വീട്ടിലാക്കുന്നവരില്‍
പഴയ നക്സല്‍ സഖാക്കളുണ്ടോ?
വര്‍ഗ്ഗ വഞ്ചകന്റെ കുടലെടുക്കുവാന്‍
ഒരു ചെറു പിച്ചാത്തി പുറകിലുണ്ടോ ?

ഒരു മുഴം കയറിന്മേല്‍ ജീവന്‍ പിടഞാടും വരെ
മുറുക്കി ക്കെട്ടിയ വീണ ക്കന്ബി യാണു ഞാന്‍
കനല്‍കട്ടക്കരികിലെ കരിമരുന്നാണ് ഞാന്‍ !

2009 സെപ്റ്റംബർ 16, ബുധനാഴ്‌ച

ചായക്കടക്കാരനും കുടിയന്റെ ഭാര്യയും

ചില ആളുകള്‍ മറ്റുള്ളവര്‍ പറയണത് ശ്രദ്ധിക്കാന്‍ മെനക്കെടാതെ വെറുതെ.. "അതേ അത് തന്നെ" എന്ന് പറഞ്ഞോന്ടിരിക്കുംഅതിന്നോരുടാഹരനമാണ് ഉണ്ണ്യേട്ടന്‍ !
മറ്റു ചിലരാണെങ്കില്‍ താന്‍ പറയണത് മറ്റു ള്ളവര്‍ കേള്കുന്നുണ്ടോ ഇല്ലയോ എന്ന് ശ്രദ്ധിക്കാതെ അങ്ങനെ പറഞ്ഞോണ്ടിരിക്കും അതിന്നൊരു ഉദാഹരണമാണ് ദേവകിയേടത്തി !
ഉണ്ണ്യേട്ടന്‍ ഒരു ചായക്കടക്കരനാണ് ദേവകിയേടത്തി തൊട്ടടുത്ത വീട്ടില്‍ കുടിയനായ ഭര്‍ത്താവും കുറെ കുട്ടികളും പയ്യാരവും ആയി കഴിഞ്ഞു വരുന്ന ഒരു വീട്ടമ്മ .
സ്വാഭാവികമായും ഇവര്‍ തമ്മിലുള്ള ഒരു "ദിന്കൂലാഫി " യാണ് നമ്മുടെ വിഷയം എന്ന് നിങ്ങള്‍ കരുതുണ്ടാവും .
ദേവകിയെടതി തന്റെ ഇളയ കുഞ്ഞിനെയും മടിയില്‍ വെച്ച് ബെഞ്ചില്‍ ഇരിക്കുന്നു ഉണ്ണ്യേട്ടന്‍ ഒരു കൈ വിരലിലെ നഖം മറ്റേ കൈ വിരല്‍ കൊണ്ട് മുറിക്കാന്‍ ശ്രമിച്ചു കൊണ്ട് അട്ടം നോകിയിരിക്കുന്നു,
മൂപ്പര് ചിന്തിക്കണത് കാതര്കാന്റെ നറുക്കെടുപ്പ് കുറി ഇപ്രാവശ്യം തനിക്കു വീഴോ എന്നതിനെ കുറിച്ചാണ് .
ദേവകിയേടത്തി: നോക്ക് ഉണ്ണിയേട്ടാ മാനുവേട്ടന്‍ രണ്ടൂസായി വീട്ടില്‍ വന്നിട്ട് എവിടേലും കുടിച്ചു കേടകൂണ്ടാവും.
ഉണ്ണ്യേട്ടന്‍:ആ ത്തെ ആതെന്നെ !
ദേവകിയേടത്തി:ഞാന്‍ എന്താ ചെയ്യാ ഇതൊക്കെ ചോയിക്കാനും പറയാനും ആളില്ലഞ്ഞിട്ടല്ലേ ?
ഉണ്ണ്യേട്ടന്‍:ആ ത്തെ ആതെന്നെ !
ദേവകിയേടത്തി:പിടിച്ചു കൊണ്ടൊന്നു നല്ല പെട കൊടുക്ക വേണ്ടത് .
ഉണ്ണ്യേട്ടന്‍:ആ ത്തെ ആതെന്നെ !
ദേവകിയേടത്തി: ഞാനും കുട്ട്യാളും തിന്നുണ്ടോ കുടിക്കുണ്ടോ എന്ന വല്ല ചിന്തയും മൂപ്പര്കിണ്ടോഇന്റെ കാര്യം പോട്ടെ ഈ കുട്ട്യള്ടെ കാര്യന്കിലും ഓര്‍ കേന്ടെ ?ഉണ്ണ്യേട്ടന്‍:ആ ത്തെ ആതെന്നെ !
ദേവകിയേടത്തി: കൊറച്ചീസായി ഞാന്‍ നിരീകാണ് കൊറച്ചു വെഷം വാങ്ങി കുട്ട്യല്കും കൊടുത്തു ഞാനും അങ്ങട് കുടിച്ചാലോ ന്നു?
ഉണ്ണ്യേട്ടന്‍:ആ ത്തെ ആതെന്നെ !
...........................
..........................

2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

പെരുച്ചായ്‌ മാരന്റെ മീന്‍ വഴിപാടു

അവളുടെ രാവുകള്‍ ഓടിക്കൊണ്ടിരിക്കുന്ന കാലം അന്ന് ഇന്നത്തെ പോലെ തൊഴിലാളി ക്ഷാമമില്ല തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവശ്യത്തിന്നു ഉണ്ട് താനും പെരുച്ചായ്‌ മാരന്‍ ഒരു കര്‍ഷക തൊഴിലാളിയാണ് പാടത്തെ പണിയും തെങ്ങ് കയറ്റവും വെള്ളമടിയും ഒക്കെയായി കഴിഞ്ഞു കൂടുന്നു .എവിടെയും തുരന്നു‌ കയറാനുള്ള സാമര്‍ത്ഥ്യം കാരണം നാടുകാര്‍ ചാര്‍ത്തിക്കൊടുത്ത ഓമനപേരാണു" പെരുചായി ".ജോലിയില്ലാത്ത ദിവസങ്ങളില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കലാണ് പെരുചായിയുടെ മുഖ്യ ഹോബി ,നേരം പോവേം ചെയ്യുംവൈകുന്നേരം ഒന്ന് മിനുങ്ങാനുള്ള വക കിട്ടേം ചെയ്യും. ഒരു ദിവസം കുറെ നേരം ചൂണ്ടയും പിടിചിരുന്നിട്ടും മീനൊന്നും ചൂണ്ടയില്‍ കുരുങ്ങുന്ന ലക്ഷണം കാണുന്നില്ല ആകെ നിരാശനായ പെരുച്ചായി മുസ്ലിംകളുടെ ബദരീങ്ങളെ വിളിച്ചു ഒരു നേര്ച്ച നേര്‍ന്നു "ആദ്യം കിട്ടണ മീന്‍ മടരീങ്ങല്കാ " ഉടനെ തന്നെ ചൂണ്ടയില്‍ വലിയൊരു മീന്‍ കുരുങ്ങി, ഇത്രയും വലിയൊരു മീന്‍ "മടരീങ്ങല്ക് " വെറുതെ കൊടുക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടവും ദേഷ്യവും സഹിക്ക വയ്യാതെ " ഹും മടരീങ്ങല്ക മ ...... ...". എന്നും പറഞ്ഞോണ്ട് മീന്‍ ചൂണ്ടയില്‍ നിന്നെടുക്കാന്‍ നേരം , പ്ലൂം ! കയ്യില്‍ നിന്നും വഴുതി മീന്‍ കുളത്തിലേക്ക് തന്നെ ........അന്നേരം വിഷണ്ണനായി ക്കൊണ്ട് പെരുചായി:
ഈ മടരീങ്ങല്ക് തമാശേം പറ്റൂല്ലേ ...........

2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച

എന്താണ് പുരോഗമനം


അന്യ മതക്കാരനോടുള്ള അസഹിഷ്ണുതയാണോ പുരോഗമനവാദം

ചിലരുടെ വാദങ്ങള്‍ കേട്ടാല്‍ അങ്ങനെതോന്നും

നാനാത്വത്തില്‍ ഏകത്വം സഫലമാവാന്‍ നാം കുറച്ചുകൂടി സഹിഷ്ണുത കാണിച്ചേ മതിയാവു അന്യമാതക്കാരന്റെ വിശ്വാസം വേഷം ......എല്ലാം അംഗീകരിച്ചേ പറ്റൂ .

അന്യമാതക്കാരന്റെ മേല്‍ കുതിര കയറുന്നതിനു പകരം നമുക്ക് രാജ്യ പുരോഗതിക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് ചിന്തിക്കാം