മുറുക്കി ക്കെട്ടിയ വീണ ക്കന്ബി യാണു ഞാന്‍
കനല്‍കട്ടക്കരികിലെ കരിമരുന്നാണ് ഞാന്‍ !
വിപ്ലവം നുരച്ചു പൊങ്ങുന്നു... സിരകളില്‍
സകലതും തല്ലിത്തകര്‍ക്കാനുള്ള വ്യഗ്രതയില്‍ !
..............................
പിന്നെ വിപ്ലവം മടുത്തു ആത്മീയ വാദിയായ്
ചെന്നണഞതോ കഞ്ചാവിന്‍ കയങ്ങളില്‍ !
കെട്ടിയോള്‍ പെറ്റിട്ട മക്കളെ പോറ്റുവാന്‍
കെട്ടി ഞാന്‍ വേഷം രാഷ്ട്രീയക്കാരന്റെ !
പേരില്‍ വിപ്ലവ മുല്ലൊരു പാര്‍ടിയുടെ (ല്ല = ളള)
ടിക്കറ്റ് കിട്ടീ....എനിക്കു പഞ്ചായത്ത് -
തെരെഞ്ഞെടുപ്പില്‍ !
മെമ്പറായി സ്ടാന്റിന്ഗ് കമ്മറ്റി ചെയര്‍മാനായി
ചെറിയൊരു മലക്കം മറിച്ചിലില്‍ പാര്‍ട്ടി മാറി
പഞ്ചായത്തുപ്രസിഡണ്ടായി ..
പാവപ്പെട്ടോര്‍കുള്ളകകൂസിന്നു..
വാങ്ങി ഞാന്‍ ആളോ ന്നിനയ്യായിരം .
വീടില്ലാതോര്‍കൊരു വീടിന്നു
വാങ്ങി ഞാന്‍ രൂപ പതിനയ്യായിരം ..
മുറുക്കി ക്കെട്ടിയ വീണ ക്കന്ബി യായ് ... വീണ്ടും
കനല്‍കട്ടക്കരികിലെ കരിമരുന്നായി ഞാന്‍ !
അര്‍ദ്ധ രാത്രി വരെ ബാറിന്റെ മൂലയില്‍
കുറ്റ ബോധം ശമിപ്പിച്ചു ഞാന്‍
താങ്ങി എടുത്തു വീട്ടിലാക്കുന്നവരില്‍
പഴയ നക്സല്‍ സഖാക്കളുണ്ടോ?
വര്‍ഗ്ഗ വഞ്ചകന്റെ കുടലെടുക്കുവാന്‍
ഒരു ചെറു പിച്ചാത്തി പുറകിലുണ്ടോ ?
ഒരു മുഴം കയറിന്മേല്‍ ജീവന്‍ പിടഞാടും വരെ
മുറുക്കി ക്കെട്ടിയ വീണ ക്കന്ബി യാണു ഞാന്‍
കനല്‍കട്ടക്കരികിലെ കരിമരുന്നാണ് ഞാന്‍ !
2009 സെപ്റ്റംബർ 22, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അനിവാര്യദുരന്തം....
മറുപടിഇല്ലാതാക്കൂപേരു കൊള്ളാം....
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂthanx pavathan
മറുപടിഇല്ലാതാക്കൂ