2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

പെരുച്ചായ്‌ മാരന്റെ മീന്‍ വഴിപാടു

അവളുടെ രാവുകള്‍ ഓടിക്കൊണ്ടിരിക്കുന്ന കാലം അന്ന് ഇന്നത്തെ പോലെ തൊഴിലാളി ക്ഷാമമില്ല തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവശ്യത്തിന്നു ഉണ്ട് താനും പെരുച്ചായ്‌ മാരന്‍ ഒരു കര്‍ഷക തൊഴിലാളിയാണ് പാടത്തെ പണിയും തെങ്ങ് കയറ്റവും വെള്ളമടിയും ഒക്കെയായി കഴിഞ്ഞു കൂടുന്നു .എവിടെയും തുരന്നു‌ കയറാനുള്ള സാമര്‍ത്ഥ്യം കാരണം നാടുകാര്‍ ചാര്‍ത്തിക്കൊടുത്ത ഓമനപേരാണു" പെരുചായി ".ജോലിയില്ലാത്ത ദിവസങ്ങളില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കലാണ് പെരുചായിയുടെ മുഖ്യ ഹോബി ,നേരം പോവേം ചെയ്യുംവൈകുന്നേരം ഒന്ന് മിനുങ്ങാനുള്ള വക കിട്ടേം ചെയ്യും. ഒരു ദിവസം കുറെ നേരം ചൂണ്ടയും പിടിചിരുന്നിട്ടും മീനൊന്നും ചൂണ്ടയില്‍ കുരുങ്ങുന്ന ലക്ഷണം കാണുന്നില്ല ആകെ നിരാശനായ പെരുച്ചായി മുസ്ലിംകളുടെ ബദരീങ്ങളെ വിളിച്ചു ഒരു നേര്ച്ച നേര്‍ന്നു "ആദ്യം കിട്ടണ മീന്‍ മടരീങ്ങല്കാ " ഉടനെ തന്നെ ചൂണ്ടയില്‍ വലിയൊരു മീന്‍ കുരുങ്ങി, ഇത്രയും വലിയൊരു മീന്‍ "മടരീങ്ങല്ക് " വെറുതെ കൊടുക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടവും ദേഷ്യവും സഹിക്ക വയ്യാതെ " ഹും മടരീങ്ങല്ക മ ...... ...". എന്നും പറഞ്ഞോണ്ട് മീന്‍ ചൂണ്ടയില്‍ നിന്നെടുക്കാന്‍ നേരം , പ്ലൂം ! കയ്യില്‍ നിന്നും വഴുതി മീന്‍ കുളത്തിലേക്ക് തന്നെ ........അന്നേരം വിഷണ്ണനായി ക്കൊണ്ട് പെരുചായി:
ഈ മടരീങ്ങല്ക് തമാശേം പറ്റൂല്ലേ ...........

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം പഴയ വീഞ്ഞ് പുതിയകുപ്പിയിൽ...
    എന്തായാലും അവതരണം കലക്കിയിട്ടുണ്ട്
    തുടരുക..ഭാവുകങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  2. bilatthipattanam
    ഇതൊരു നാടന്‍ തമാശയാണ് പക്ഷേ ഈ ആശയം ഒരു കഥ യായി എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് അറിയില്ല
    ഇവിടെ വരെ വന്നതിന്നും കമന്റിയതിന്നും നന്ദി

    മറുപടിഇല്ലാതാക്കൂ